HomeNewsEducationScholarshipഎൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി

uss-lss-training-valanchery

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി

വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് രണ്ടുദിവസത്തെ പരിശീലനം നൽകി. നഗരസഭ കൗൺസിലർ വി. ജ്യോതി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ടി.വി. ഷീല അധ്യക്ഷതവഹിച്ചു.
vhss-lss-uss
ഉപജില്ലാ എച്ച്.എം. ഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ, പി.ടി.എ. പ്രസിഡന്റ് കുഞ്ഞാവ വാവാസ്, കെ. പ്രേംരാജ്, കെ.ഇ. സാലി എന്നിവർ പ്രസംഗിച്ചു. രമേശ് താനൂർ, വി.പി. സുമേഷ്, കെ. പ്രേംരാജ്, കെ.ടി. ഫാത്തിമ എന്നിവർ ക്ലാസെടുത്തു. വിവിധ സ്കൂളുകളിൽനിന്ന് 275 വിദ്യാർഥികൾ പരിശീലനക്ലാസിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!