HomeNewsDisasterFloodവീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം

വീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം

cleansing-tasks

വീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം

വളാഞ്ചേരി: സന്നദ്ധസംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ വീടുകളിൽ കയറിയിറങ്ങി ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവർക്കു തുണയായി. ഇരുകരമുട്ടി ഒഴുകിയിരുന്ന തൂതപ്പുഴയിൽ ഇന്നലെ ഒന്നര മീറ്ററോളം വെള്ളം താഴ്ന്നു. വീടുകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. പുഴയുടെ കരയിലുള്ള പാർക്കിലും വെള്ളം കയറിയിരുന്നു. പുറമണ്ണൂരിലും മോസ്കോയിലും ആലുക്കൽപടിയിലും വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലും ആദ്യഘട്ടം ശുചീകരണം പൂർത്തിയാക്കി.
cleansing-tasks
പ്രളയം ബാധിച്ച വളാഞ്ചേരി നഗരസഭയിലെ മുക്കില പീടിക, ആലുക്കൽ പടി പ്രദേശത്തെ 7 വീടുകളുടെ വൃത്തിയാക്കലും, 10 വീടുകളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷനും ഇന്നലെ (18-08-2018) വളാഞ്ചേരി റെസ്ക്യു ഫോഴ്സ് പൂർത്തീകരിച്ചു. ഈ പ്രയത്നനം അതത് വീട്ടുക്കാരുടേയും, പ്രദേശവാസികളുടേയും സഹകരണത്തോടു കൂടിയായിരുന്നു.
haramain-bavapadi
വെള്ളമിറങ്ങിയ വീടുകളിൽ ദുരിത കാഴ്ചകളാണ്. തൂതപ്പുഴയോരത്തെ ഒരു വീട്ടിൽ മുട്ടോളം ചെളി. ചെളിനീന്തി അകത്തുകയറിയപ്പോൾ എതിരേറ്റത് ഉഗ്രവിഷമുള്ള പാമ്പ്. തിരുവേഗപ്പുറ, പുറമണ്ണൂർ, കൊടുമുടി, മോസ്കോ, വെണ്ടല്ലൂർ, മൂച്ചിക്കൽ ദ്വീപ് എന്നിവിടങ്ങളിലാണ് പ്രളയം മൂലം ഏറെ ദുരിതമുണ്ടായത്. തിരുവേഗപ്പുറയിലെ പ്രളയ ബാധിത മേഖലയിലെ വീടുകളിൽ ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വളണ്ടിയർമാർ പതിനഞ്ചോളം വീടുകൾ കയറിയിറങ്ങി വൃത്തിയാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!