കാലിക്കറ്റിൽ ബി.എഡ്. പ്രവേശനം: ജൂൺ 03 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 03. അപേക്ഷാ ഫീസ് എസ്.സി. / എസ്.ടി. – 255 രൂപ, മറ്റുള്ളവർ – 800 രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്പോര്‍ട്ട്സ്, ഡിഫന്‍സ്, ടീച്ചേർസ് എന്നീ സംവരണ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലാണ്. സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് കാലിക്കറ്റ് സർവകലാശാലാ 2026 ബി.എഡ്. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകർക്ക്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ അപേക്ഷക്ക് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 2407016, 2660600.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
