HomeNewsSportsFootballസുബ്രതോ അണ്ടര്‍-17; കേരളം സെമിയില്‍

സുബ്രതോ അണ്ടര്‍-17; കേരളം സെമിയില്‍

subroto

സുബ്രതോ അണ്ടര്‍-17; കേരളം സെമിയില്‍

സുബ്രതോ കപ്പ് ഫുട്ബോൾ അണ്ടർ-17 സെമിഫൈനലിൽ മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് അഫ്ഗാനിസ്താനിൽ നിന്നുള്ള ഇസ്തികാൽ സ്കൂളിനെ നേരിടും. ശനിയാഴ്ച്ചയാണ് സെമിഫൈനൽ മത്സരം.
subrato
മുൻ ബ്രസീലിയൻ താരം ജോസ്ബെരാറ്റോ പരിശീലിപ്പിച്ച മുംബൈ റിലയൻസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയെ തകർത്താണ് ചേലാമ്പ്ര സ്കൂൾ സെമിയിലെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചേലാമ്പ്ര സ്കൂളിന്റെ വിജയം.
jose-baretto
കളിയിലുടനീളം മേധാവിത്വം പ്രകടിപ്പിച്ച കേരള ടീമിനെ ഒന്നാം പകുതിയുടെ 33 മിനുട്ടിൽ ക്യാപ്റ്റൻ ബാവു നിഷാദ് അതി മനോഹരമായ ഗോളിലൂടെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 54 മിനുട്ടിൽ അക്ഷയ് മണിയെ ഫൗൾ ചെയ്തതിനു കിട്ടിയ ഫ്രീ കിക്ക് അക്ഷയ് തന്നെ ഗോളാക്കി മാറ്റുക യായിരുന്നു.
subrato
ആദ്യ റൗണ്ടിലെ നാല് മത്സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചേലേമ്പ്ര ക്വാർട്ടറിലെത്തിയത്. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാതെയാണ് ചേലേമ്പ്രയുടെ ഈ മുന്നേറ്റം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!