HomeNewsInitiativesDonationഎടയൂരിലെ കിടപ്പിലായ സഹോദരിമാർക്ക് വീൽചെയർ നൽകി ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന

എടയൂരിലെ കിടപ്പിലായ സഹോദരിമാർക്ക് വീൽചെയർ നൽകി ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന

എടയൂരിലെ കിടപ്പിലായ സഹോദരിമാർക്ക് വീൽചെയർ നൽകി ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന

എടയൂർ: മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന എടയൂർ അത്തിപ്പറ്റയിലെ ഒരു വീട്ടിലെ 26, 21 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് വീൽചെയർ നൽകിയത്. ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വീൽചെയർ കൈമാറി. ചടങ്ങിൽ ഉമറലി കരേക്കാട്, മോഹനകൃഷ്ണൻ, അനുഷ സ്ലിമോവ്, ബിനു മാസ്റ്റർ, ശബാബ് വക്കരത്ത്, ബഷീർ മാവണ്ടിയൂർ ചർക്ക ഭാരവാഹികളായ അലിമോൻ, ഹുസൈൻ കുട്ടി, ജാസിർ, ഫൈസൽ, സലാം, ഹാരിസ്, ഫഹദ്, കുട്ടൻ, സിനാൻ എന്നിവർ പങ്കെടുത്തു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കിടപ്പിലായ സഹോദരിമാർക്ക് ഏറെ ആശ്വാസമാണ് ചർക്കയുടെ ഇടപെടൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!