HomeNewsPoliticsവളാഞ്ചേരി നഗരസഭ; സി.കെ റുഫീന പുതിയ അധ്യക്ഷയാകും

വളാഞ്ചേരി നഗരസഭ; സി.കെ റുഫീന പുതിയ അധ്യക്ഷയാകും

വളാഞ്ചേരി നഗരസഭ; സി.കെ റുഫീന പുതിയ അധ്യക്ഷയാകും

വളാഞ്ചേരി നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫ് ലെ സി.കെ റുഫീന വ്യാഴാഴ്ച സ്ഥാനമേൽക്കും. സി.കെ റുഫീനയെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി പാണക്കാട് തങ്ങൾ ബുധനാഴ്ച പ്രഖ്യാപിച്ചു. 33 വാർഡുകളുള്ള വളാഞ്ചേരി നഗരസഭയിൽ യു.ഡി.എഫ് ന് വ്യക്തമായ ഭൂരിപക്ഷം ഉണ്ട്. വളാഞ്ചേരി ആലിൻചുവട് ഡിവിഷനിൽ നിന്നും 179 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റുഫീന വിജയിച്ചിരുന്നത്. എൽ.ഡി.എഫ് സ്വതന്ത്ര ഫൗസിയ നാസറായിരുന്നു എതിർ സ്ഥാനാർത്ഥി.

3 വർഷത്തോളം ചെയർപേഴ്സണായിരുന്ന യു.ഡി.എഫ് ലെ തന്നെ എം.ഷാഹിന ടീച്ചർ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ചെയർപേഴ്സൺ വരുന്നത്. തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കുന്നില്ലന്ന ആക്ഷേപം ഉയർത്തിയാണ് ഷാഹിന ടീച്ചർ ചെയർപേഴ്സൺ സ്ഥാനവും, കൗൺസിലർ സ്ഥാനവും രാജിവെച്ചിരുന്നത്.
ad
ഇത് സംബന്ധിച്ച് പാർട്ടിക്ക് കത്ത് നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലന്ന് ഷാഹിന ടീച്ചർ തുറന്നടിച്ചിരുന്നു. സി.കെ റുഫീന പുതിയ ചെയർപേഴ്സൺ ആകുന്നതോടെ വളാഞ്ചേരിയിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ കോലാഹലങ്ങൾക്ക് പരിഹാരമാകുമെന്നാണ് യു.ഡി.എഫ് ന്റെ പ്രതീക്ഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!