HomeNewsEducationExamsസി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു

exams

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതി നീട്ടി വെക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പത്താം ക്ലാസ് ഫലം വിവിധ മാനദണ്ഡങ്ങൾ പാലിച്ച് പ്രഖ്യാപിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സുപ്രധാനമായ തീരുമാനം വന്നിരിക്കുന്നത്.
exams
മേയ് 4നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരുന്നത്. 2021 ലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡയയിൽ പ്രതിഷേധ ക്യാമ്പെയിനുകൾ നടത്തിവരികയായിരുന്നു.
സംസ്ഥാന മന്ത്രിമാരും വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് മറ്റ് മാർഗങ്ങൾ പരിഗണിക്കണമെന്നായിരുന്നു അവരുടെ മറ്റൊരാവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!