HomeNewsSportsFootballസഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി

സഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി

sohodaya-tirur-football-202

സഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി

മാറക്കര: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്കൂൾ മനേജ്‌മെന്റ് അസോസിയേഷനും ചേർന്ന് കാടാമ്പുഴ മരവട്ടം ഗ്രേസ്‌വാലി സ്കൂളിൽ സംഘടിപ്പിച്ച തിരൂർമേഖലാ ഇന്റർ സ്കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ-12 വിഭാഗത്തിൽ എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. രണ്ടും പന്താവൂർ സംസ്കൃതി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
sohodaya-tirur-football-202
14-വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ തിരൂർ, വളാഞ്ചേരി എം.ഇ.എസ്. സ്കൂളുകൾക്കാണ്. മൂന്നാംസ്ഥാനം ക്യാമ്പ് ആൻഡ്‌ എം അയിലക്കാട് നേടി. അണ്ടർ 17-വിഭാഗത്തിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളാണ് ജേതാക്കൾ. എം.ഇ.എസ്. പുത്തനത്താണി രണ്ടും ക്യാമ്പ് ആൻഡ്‌ എം അയിലക്കാട് മൂന്നാം സ്ഥാനക്കാരുമായി. സമാപനസമ്മേളനം ഗ്രെയ്‌സ്‌വാലി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി അബ്ദുൽഖാദർ ഹാജി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൽഹമീദ്, ജോബിൻ സെബാസ്റ്റ്യൻ, നൗഫൽ പുത്തൻപീടിയേക്കൽ, മാനേജർമാരായ വി.പി. കാസിം, ഫൈസൽ വാഫി കാടാമ്പുഴ, പി.ടി.എ. പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പറമ്പിൽ, സെൻട്രൽ സഹോദയ ട്രഷറർ ഫാ. തോമസ്, എൻ.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!