HomeNewsCrimeപുത്തനത്താണി സംഘർഷം: ഒരാൾക്കെതിരെ കേസെടുത്തു

പുത്തനത്താണി സംഘർഷം: ഒരാൾക്കെതിരെ കേസെടുത്തു

crime

പുത്തനത്താണി സംഘർഷം: ഒരാൾക്കെതിരെ കേസെടുത്തു

പുത്തനത്താണി∙ ടൗണിൽ സിപിഎം–എസ്‍‌ഡിപിഐ

പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സിപിഎമ്മിന്റെ പരാതിപ്രകാരം ഒരാൾക്കെതിരെ കേസെടുത്തതായി കൽപകഞ്ചേരി എസ്ഐ പി.എസ്.മഞ്ജിത് ലാൽ അറിയിച്ചു. സമൂഹമാധ്യമത്തിൽ വന്ന പദപ്രയോഗം സംബന്ധിച്ച് കഴി​ഞ്ഞദിവസം രാത്രിയാണ് സംഘർഷമുണ്ടായത്.

ബഹളംകേട്ട് എത്തിയ മുസ്‍ലിം ലീഗ് പ്രവർത്തകനും സംഘർഷത്തിൽ പരുക്കേറ്റു. പൂളമംഗലം ചീരാൻകുളങ്ങര മുബാറക് (25), പുന്നത്തല സ്വദേശികളായ നെല്ലിശേരി മുഹമ്മദലി (35), നെല്ലിശേരി അബ്ദുൽ കരീം (43), അലി മിർഷാദ് (ആറ്), മങ്ങാടൻ ശിഹാബുൽ ഹഖ് (27) എന്നിവർക്കാണു പരുക്കേറ്റത്. ‌ശിഹാബുൽ ഹഖ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!