HomeNewsAccidentsകാറിടിച്ച് കാക്കഞ്ചേരി കിൻഫ്ര പാർക്കിനു മുന്നിലെ സമരപ്പന്തൽ തകർന്നു

കാറിടിച്ച് കാക്കഞ്ചേരി കിൻഫ്ര പാർക്കിനു മുന്നിലെ സമരപ്പന്തൽ തകർന്നു

kakkanchery-car

കാറിടിച്ച് കാക്കഞ്ചേരി കിൻഫ്ര പാർക്കിനു മുന്നിലെ സമരപ്പന്തൽ തകർന്നു

തേഞ്ഞിപ്പലം : ദേശീയപാതയോരത്ത്‌, കാക്കഞ്ചേരി കിൻഫ്ര പാർക്കിനു മുന്നിലെ സമരപ്പന്തലിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളുൾപ്പെടെയുള്ള അഞ്ചംഗ കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
kakkanchery-car
ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. എറണാകുളത്തുനിന്ന് വടകരയിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചശേഷം തൊട്ടടുത്ത സമരപ്പന്തലിലേക്കു പാഞ്ഞുകയറുകയായിരുന്നു. പന്തലിന്റെ കാലുകൾ തകർന്നതോടെ ഇത് കാറിനു മുകളിലേക്ക് പതിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!