HomeNewsTrafficAlertബസ്‌സ്റ്റാൻഡ് നവീകരണം കോട്ടയ്ക്കലില്‍ ഗതാഗത ക്രമീകരണം

ബസ്‌സ്റ്റാൻഡ് നവീകരണം കോട്ടയ്ക്കലില്‍ ഗതാഗത ക്രമീകരണം

kottakkal-bus-stand

ബസ്‌സ്റ്റാൻഡ് നവീകരണം കോട്ടയ്ക്കലില്‍ ഗതാഗത ക്രമീകരണം

കോട്ടയ്ക്കൽ: ബസ്‌സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മാർക്കറ്റിന് പിൻവശത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരിക്കും താത്കാലിക ബസ്‌സ്റ്റാൻഡ് പ്രവർത്തിക്കുക. തിരൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, വേങ്ങര ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇവിടെയായിരിക്കും നിർത്തുന്നത്. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസുകൾ ബസ്‌സ്റ്റാൻഡിന് മുന്നിലായി നിർത്തും. ഇവിടെ താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പണിതിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ പാർക്കിങ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറുവശത്തുളള റോഡിലേക്ക് മാറ്റി. ഈ റോഡിൽ ഒരുവശത്തേക്കു മാത്രമേ സഞ്ചാരം അനുവദിക്കൂ. സ്റ്റാൻഡിലേക്കു വരുന്ന വാഹനങ്ങൾ കൃഷിഭവനു മുന്നിലൂടെയുള്ള റോഡ് വഴി കയറി താത്കാലിക ബസ് സ്റ്റാൻഡിലെത്തും. ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ പ്രത്യേകം തിരിച്ചിട്ടുള്ള ഭാഗത്തുകൂടി പുറത്തേക്കിറങ്ങും. ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!