HomeGood Newsലോക്ക്ഡൌണിനിടെ പൊരിവെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് സംഭാരമൊരുക്കി പൈങ്കണ്ണൂരിലെ മിടുക്കന്മാർ

ലോക്ക്ഡൌണിനിടെ പൊരിവെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് സംഭാരമൊരുക്കി പൈങ്കണ്ണൂരിലെ മിടുക്കന്മാർ

lockdown-painkannur-police-water

ലോക്ക്ഡൌണിനിടെ പൊരിവെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് സംഭാരമൊരുക്കി പൈങ്കണ്ണൂരിലെ മിടുക്കന്മാർ

വളാഞ്ചേരി: ലോക്ക്ഡൌണിനിടെ പൊരിഞ്ഞ വെയിലിൽ വാഹന പരിശോധന നടത്തുന്ന പോലീസുകാർക്ക് ദാഹജലമൊരുക്കി രണ്ട് മിടുക്കന്മാർ. ലോക്ക്ഡൌൺ തുടങ്ങിയത് മുതൽ ദേശീയപാത 66ലെ പാണ്ടികശാലയിൽ പരിശോധന ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്കാണ് വീട്ടുകാരുടെ സഹകരണത്തോടെ മുഹമ്മദ് ഷഹീമും മുഹമ്മദ് റഹീസും സംഭാരവുമായി എത്തുന്നത്. ഇവരുടെ വീടിന് സമീപത്തു തന്നെയാണ് പോലീസ് പരിശോധന നടത്തിവരുന്നതും. ഒരു ദിവസവും മുടങ്ങാതെ രാവിലെ 11 മണിയോടെ ഇവർ രണ്ടു പേരും ചേർന്ന് വീട്ടിൽ നിർമ്മിച്ച ഒരു ബക്കറ്റ് സംഭാരവുമായി എത്തുന്നു. ഇവരുടെ സേവനം വളരെ വിലമതിക്കാനാവത്തതെന്ന അഭിപ്രായമാണ് ഉദ്യോഗസ്ഥർക്കും. ഡ്യൂട്ടിയുടെ ഭാഗമായി ഇതുവഴി യാത്രചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ഇത് ഉപയോഗപ്രദമാണ്. വളാഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ് കബീർ പാണ്ടികശാലയുടെ മകനാണ് മുഹമ്മദ് ഷഹീം. വക്കരത്ത് പറമ്പിൽ റഷീദിന്റെ മകനാണ് മുഹമ്മദ് റഹീസ്. ലോക്ക്ഡൌൺ സമയത്ത് വീട്ടിലിരുന്ന് ഷോർട്ട് ഫിലിം നിർമ്മാണവും മറ്റുമായാണ് ഈ മിടുക്കന്മാർ തങ്ങളുടെ ഒഴിവുകാലം ചിലവഴിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!