HomeNewsAchievementsഎസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി എ.പി.ജെ അക്കാദമിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി എ.പി.ജെ അക്കാദമിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

apj-academy

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി എ.പി.ജെ അക്കാദമിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

വളാഞ്ചേരി: എ.പി.ജെ അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരേയും, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. ഈ വര്‍ഷം 52 പേര്‍ക്കാണ് എ.പി.ജെ അക്കാദമിയില്‍ നിന്ന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയത്. വളാഞ്ചേരി നഗരസഭ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുമോദന സംഗമം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
apj-academy
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കൈപ്പള്ളി അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗം കെ.എം സുഹറ, വളാഞ്ചേരി മുന്‍സിപാലിറ്റി പ്രതിപക്ഷ നേതാവ് ടി.പി അബ്ദുള്‍ ഗഫൂര്‍, മുനീര്‍ ഹുദവി വിളയിൽ, കോളേജ് പ്രിന്‍സിപ്പാള്‍ നാസര്‍ ആലുക്കല്‍, ഡയറക്ടര്‍മാരായ പ്രജീഷ് ള്ളിപ്പുറത്ത്, മനോജ് നടക്കാവില്‍,മനാസ് തിരൂര്‍, ബാബു എെ.പി, അധ്യാപകരായ സുഹൈര്‍പരുതൂര്‍, ജസീല്‍ പരുതൂര്‍ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!