HomeNewsScienceമങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി

മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി

science-fair-bengali

മങ്കട സബ് ജില്ലാ ശാസ്ത്രമേള; ബംഗാളി ബാലൻ വിജയി

മങ്കട സബ് ജില്ലാ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ അതിഥി തൊഴിലാളിയുടെ മകന്‍ വിജയിയായി. എൽപി വിഭാഗം ലഘുപരീക്ഷണത്തിലാണ് എം ഡി സമീർ രണ്ടാംസ്ഥാനം നേടിയത്. പശ്ചിമ ബംഗാളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തിയ എം ഡി ഷബീര്‍, മനോരാ ബീഗം ദമ്പതികളുടെ മകനാണ് സമീര്‍. മക്കരപ്പറമ്പ് എംഎഎഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. എൽകെജിമുതല്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന സമീർ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. മലയാളം ഭംഗിയായി വായിക്കുകയും എഴുതുകയുംചെയ്യുന്ന സമീർ ഗണിതത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ലഘുപരീക്ഷണത്തിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ സമീറിന് സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മക്കരപ്പറമ്പ് സ്കൂളിലെ അധ്യാപകരും നാട്ടുകാരും. എഎംഎല്‍പി സ്കൂളിലെ അരിപ്ര മേല്‍മുറിയിലെ ടി അല്‍നയ്ക്കാണ് ഒന്നാംസ്ഥാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!