HomeNewsCrimeDrugവളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി

വളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി

വളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി

മഞ്ചേരി: കഴിഞ്ഞ ദിവസം വളാഞ്ചേരി ടൗണിൽ നിന്ന് ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിലായ ബംഗാൾ സ്വദേശികളിലൊരാൾ ചാടിപ്പോയി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ അനാറുൽ ബഹാറാണ് ഇന്ന് രാവിലെ മഞ്ചേരി സബ് ജയിലിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് ചാടിപ്പോയത്. ഇക്കഴിഞ്ഞ 22നാണ് അനാറുൽ ബാഹറിനെയും കൂട്ടുപത്രിയായ മാഫിക്കുളിനെയും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ ഒരു ലക്ഷം വില മതിക്കുന്ന ബ്രൗൺ ഷുഗറും പിടികൂടിയിരുന്നു. ഇവർക്കെതിരെ വളാഞ്ചേരി സ്റ്റേഷനിൽ ക്രൈം നമ്പർ :560/2020 ൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 6 മണിക്കാണ് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ചാടിയതായി വിവരം ലഭിക്കുന്നത്. പ്രതിയെക്കുറിച്ച് ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കുക.

മഞ്ചേരി സി ഐ
9497987165

വളാഞ്ചേരി സി ഐ :
9497987169,


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!