HomeNewsLaw & Orderപോക്സോ കേസ്; നഗരസഭാംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു-വീഡിയോ

പോക്സോ കേസ്; നഗരസഭാംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു-വീഡിയോ

law-order

പോക്സോ കേസ്; നഗരസഭാംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു-വീഡിയോ

മ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി​യി​ൽ 16കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​റു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പ്ര​ത്യേ​ക പോ​ക്‌​സോ കോ​ട​തി പ​രി​ഗ​ണി​ച്ചു. വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​റാ​യ ഷം​സു​ദ്ദീ​നെ​തി​രെ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പോ​ക്‌​സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.
Adv.-Aloor
പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. ബി.​എ. ആ​ളൂ​രാ​ണ് മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി ന​ല്‍കി​യ​ത്. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി പ്ര​തി​ഭാ​ഗ​ത്തി​​െൻറ​യും പ്രോ​സി​ക്യൂ​ഷ​​െൻറ​യും വാ​ദം കേ​ട്ടു. പ​രാ​തി​ക്കാ​രി​യാ​യ കു​ട്ടി​യു​ടെ വാ​ദം​കൂ​ടി കേ​ള്‍ക്ക​ണ​മെ​ന്ന​തി​നാ​ല്‍ കേ​സ് മേ​യ്​ 30ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഒ​ളി​വി​ലാ​യ പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

No Comments

Leave A Comment