HomeNewsAgricultureസുഭിക്ഷ കേരളം പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

സുഭിക്ഷ കേരളം പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

subuksha-kerala-valanchery

സുഭിക്ഷ കേരളം പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വളാഞ്ചേരി:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ പൊതു കുളങ്ങളിൽ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉദ്ഘാടനം 17-ാം വാർഡ് കൊട്ടാരം വലിയകുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊണ്ട് നഗരസഭാ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മൈമൂന എം നിർവ്വഹിച്ചു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ പി.പി.ഹമീദ് സ്വാഗതവും ,കൗൺസിലർ മൂർക്കത്ത് മുസ്തഫ നന്ദിയും പറഞ്ഞു. ഫിഷറീസ് കോർഡിനേറ്റർ, ഹനീഫ ഹാജി, എൻ മൻസൂർ, ജാഫർ.എം തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!