HomeNewsInitiativesCommunity Serviceവിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ്

വിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ്

ayudh-tanur-saplings-kadampuzha

വിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ്

മാറാക്കര: വിഷുക്കൈനീട്ടമായി വൃക്ഷത്തൈകൾ നൽകി അമൃത യുവധർമധാര (അയുധ്) താനൂർ യൂണിറ്റ്. കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്തായിരുന്നു തൈകളുടെ വിതരണം. പി. മോഹനൻ എമ്പ്രാന്തിരി ദീപം തെളിച്ചു. കാടമ്പുഴ ക്ഷേത്രം ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. സുജാത തൈവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ വി. മുരളീധരൻ, എൻജിനീയർ വിജയകൃഷ്ണൻ, പി.ആർ. റിജിൻ, സൂപ്രണ്ട് അച്യുതവാര്യർ, മുൻ സൂപ്രണ്ട് അപ്പുവാര്യർ, ശ്രീനിവാസൻ താനൂർ, പ്രഭാകരൻ കാടാമ്പുഴ, കോടിയിൽ അഷറഫ്, ഡോ. ദമൻലാൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടവും വൃക്ഷത്തൈകളും നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!