HomeNewsCrimeTheftപുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

auto-puthanathani

പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ആതവനാട്: പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് സ്ഥാനാർഥിയായി മത്സരിച്ച അഷ്‌റഫ്‌ മനുവിന്റെ കാണാതായ ഓട്ടോയാണ് പുത്തനത്താണിയിൽ മോഷണം പോയതും നിന്നും ചെമ്പിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും. ഇന്നലെ രാത്രിയാണ് പുത്തനത്താണി ടൗണിൽ നിന്നും ഓട്ടോ മോഷ്ടിക്കപ്പെട്ടത്. ചെല്ലൂർ സ്വദേശിയായ അഷ്‌റഫ്‌ മാനുവിന്റെ ഓട്ടോ പുത്തനത്താണിയിലെ ഒരു വസ്ത്രശാലയുടെ മുൻപിൽ നിന്നാണ് രാത്രി 10. 30 ഓടെ മോഷണം പോയത്. വാഹനം മോഷ്ടിക്കപ്പെട്ടെന്ന് മനസ്സിലായ ഉടനെ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
auto-puthanathani
തുടർന്നാണ് ഇന്ന് രാവിലെ 9 മണിയോടെ പോലീസ് ചെമ്പിക്കൽ റോഡരികിൽ വാഹനം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുപത്തി രണ്ടാം വാർഡ്‌ മെമ്പർ സക്കറിയ, ഉടമസ്ഥൻ അഷ്‌റഫ്‌ എന്നിവർ ചെന്ന് വാഹനം കൈപറ്റി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 21 ആം വാർഡിൽ മത്സര രംഗത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫ്‌ മാനു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!