HomeNewsCrimeട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

driver

ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

തിരൂർ: പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40) ആണ് മരിച്ചത്. പറവണ്ണ അങ്ങാടിയിൽ ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.
Ads
യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാൽ യാസീൻ ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇയാൾ നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതിയാണ്.
driver
യാസീനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകർത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകർക്കുന്നതിനിടെ ഇയാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. യാസീനെ നാട്ടുകാർ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!