HomeNewsAccidentsഎടയൂർ അത്തിപറ്റയിൽ നിയന്ത്രണം വിട്ട മിനി ലോറി പുരയിടത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

എടയൂർ അത്തിപറ്റയിൽ നിയന്ത്രണം വിട്ട മിനി ലോറി പുരയിടത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

athipatta-accident-oct-2023

എടയൂർ അത്തിപറ്റയിൽ നിയന്ത്രണം വിട്ട മിനി ലോറി പുരയിടത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

എടയൂർ: എടയൂർ അത്തിപറ്റയിൽ നിയന്ത്രണം വിട്ട മിനി ലോറി പുരയിടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. സംസ്ഥാനപാത 73ലെ എടയൂർ അത്തിപ്പറ്റയിൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര ലോഡ് കിങ് മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തെന്നിയ ലോറി റോഡരികിലെ മരത്തിൽ തട്ടി സമീപമുള്ള വീടിന് സമീപത്തേക്ക് മറിയുകയായിരുന്നു. സംഭവ സമയത്ത് മഴ പെയ്തതും ലോറി സാമാന്യം വേഗത്തിലുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മറിഞ്ഞ ലോറി തട്ടിയതിനെ തുടർന്ന് വീടിന് കേടുപാട് സംഭവിച്ചു. അപകടത്തിൽ ലോറി ഡ്രൈവർക്കു പരിക്കേറ്റു. സംഭവ സമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്ന 12 കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!