HomeNewsDevelopmentsആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ നിർമിക്കും

ആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ നിർമിക്കും

Athavanad-stadium-muzhungani

ആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ നിർമിക്കും

ആതവനാട് പഞ്ചായത്തിലെ മുഴങ്ങാണിയിൽ സ്റ്റേഡിയം നിർമിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി. ഇതോടെ പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുമെന്ന് പ്രതീക്ഷ. ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പഞ്ചായത്ത് അംഗം ശിഹാബുദ്ദീൻ അവതരിപ്പിച്ച പ്രമേയം നാസർ പുളിക്കൽ പിന്താങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ക്ലബ് ഭാരവാഹികളുടെയും യോഗം ചേരുമെന്നും അവരുടെയും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയരുടെ യും അഭിപ്രായം തേടിയശേഷം സ്റ്റേഡിയത്തിന് അന്തിമരൂപം പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സിനോബിയയും വൈസ് പ്രസിഡന്റ് കെ.പി ജാസറും അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!