HomeNewsAccidentsതിരൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; ആതവനാട് സ്വദേശിക്ക് ദാരുണാന്ത്യം

തിരൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; ആതവനാട് സ്വദേശിക്ക് ദാരുണാന്ത്യം

adimali-bus-accident

തിരൂരിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; ആതവനാട് സ്വദേശിക്ക് ദാരുണാന്ത്യം

തിരൂർ: തിരൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളുമായി പുറപ്പെട്ട ബസ് ഇടുക്കിയിൽ അപകടത്തിൽപ്പെട്ടു. ആതവനാട് സ്വദേശി മിൻഹാജ് ആണ് മരിച്ചത്. പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി ആണ് വിനോദയാത്ര സംഘടിപ്പിച്ചത്. ഇടുക്കി കല്ലാര്‍കൂട്ടി മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍കാട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.
adimali-bus-accident
വാഹനത്തിലുണ്ടായിരുന്ന നാല്‍പ്പത്തിനാല് പേരെയും നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ യാത്രയ്ക്കായിട്ടെത്തിയ വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കല്ലാര്‍കൂട്ടി മൈലാടും പാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപം കുത്തിറക്കവും കൊടും വളവുമായതിനാൽ നിയന്ത്രണം വിട്ട് ബസ്സ് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. വലിയ ശബ്ദ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നത്തിയയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!