HomeNewsAccidentsഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

cherukunnu-accident-asianet

ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

ഒതുക്കുങ്ങൽ: സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന തിരൂർ അന്നാര സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്. സംസ്ഥാന പാത 71ലെ ഒതുക്കുങ്ങൽ ചെറുകുന്നിലുണ്ടായ വാഹനാപകടത്തിലാണ് ജിദേഷിന് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. രാവിലെ 8:00 മണിയോടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജിദേഷിനെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!