HomeNewsArtsതിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി

തിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി

tirunavaya-panchayath-arts-2022

തിരുന്നാവായ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി

തിരുന്നാവായ: പഞ്ചായത്ത് സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും എടക്കുളം ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻ്റുമായ ഇ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 14 ഓളം വിദ്യാലയങ്ങളിലെ കുട്ടികളാണ് മാറ്റുരച്ചത്. ഗ്രാമ പഞ്ചായത്തംഗം അനീഷ ടീച്ചർ, ചങ്ങമ്പള്ളി എ.എം.എൽ.പി സ്കൂൾ പ്രധാനധ്യാപിക എം.ജയശ്രീ, ഇ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, എടക്കുളം എ.എം.യു.പി സ്കൂളിലെ പ്രധാനധ്യാപിക ടി ശോഭ ടീച്ചർ, സി.കെ സഹീദ് ഗുരുക്കൾ, കെ.പി ഖമറുൽ ഇസ്ലാം, സി.പി ഹമീദ്, ദാസൻ എടക്കുളം, ഇ.പി സലീം, ശൈലജ ബിന്ദു, അബ്ദുൽ ഹമീദ്, എം.തബീഥ ജേക്കബ്, അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!