HomeNewsHealthവളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി

വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി

antibody-test-valanchery-police

വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി

വളാഞ്ചേരി: വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും പോലീസ് വെൽഫയർ ബ്യൂറോയുടേയും ആഭിമുഖ്യത്തിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തിയത്. വളാഞ്ചേരി , കാടാമ്പുഴ , കൽപകഞ്ചേരി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷനുകളിലെ 110 ഓളം സേനാംഗങ്ങൾക്കാണ് വളാഞ്ചേരി വട്ടപ്പാറയിലെ പഴയ സർക്കിൾ ഓഫീസിൽ വച്ച് ആന്റിബോഡി ടെസ്റ്റ് നടത്തിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO MK ഷാജി ഉദ്ഘാടനം നിർവഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശ് കോഡിനേറ്ററായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!