HomeNewsAnimalsപരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം

പരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം

chicken

പരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം

മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ പാലത്തിങ്ങലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനി നിയന്ത്രണ വിധേയമായെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. മൂന്ന് മാസക്കാലത്തേക്ക് നിയന്ത്രണവും നിരീക്ഷണവും നിലനിൽക്കുന്നതിനാൽ ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിൽ പിടികൂടാനാവത്ത പക്ഷികളെ കണ്ടെത്തി നശിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ഇന്നലെ കോഴികൾ ഉൾപ്പെടെ 147 പക്ഷികളെയും 18 മുട്ടകളും നശിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് വൈകീട്ടോടെ പൂർത്തിയാവും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പാലത്തിങ്ങലിലെ ഒരു കിലോമീറ്റർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഫീൽഡ് കോർഡിനേറ്റർ ഡോ.ഹാറൂൺ അബ്ദുൾ റഷീദ്, ക്യാമ്പ് കോർഡിനേറ്റർ ഡോ.ബി സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ അയൂബ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!