HomeNewsInaugurationഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ നിർമിച്ച അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ നിർമിച്ച അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

mecheriparamba-anganwadi

ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ നിർമിച്ച അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ 10-ാം വര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 49-ാം നമ്പര്‍ അംഗനവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഭരണസമിതി നിലവില്‍ വന്നതിനുശേഷം 8 അംഗനവാടികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. കെട്ടിടോദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് നിര്‍വ്വഹിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് എന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ താക്കോല്‍ ദാനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിടി അമീര്‍ നിര്‍വ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷംല ടീച്ചര്‍, മെമ്പര്‍മാരായ മഞ്ജുള ടീച്ചര്‍, എന്‍ ഉമ്മുകുല്‍സു, വേലായുധന്‍ പള്ളത്ത്, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ സൈനബ, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കീഴ്‌വീട്ടില്‍ അബൂബക്കര്‍ സ്വാഗതവും അംഗനവാടി ടീച്ചര്‍ ഗീത നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!