HomeNewsAccidentsമോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു

മോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു

joseph-annamkutty-jose-innova

മോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു

വൈലത്തൂർ: അവതാരകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ തിരൂരിനടുത്ത് വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചക്ക് 1.30 കൂടിയായിരുന്നു അപകടം. ഡ്രൈവര്‍ക്കും ജോസഫിനും നിസ്സാര പരുക്കേറ്റു. തിരൂര്‍ കോട്ടക്കല്‍ റൂട്ടിലോടുന്ന ദോസ്ത് ബസ്സിലാണ് ജോസഫിന്റെ ഇന്നോവ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജോസഫിനും ഡ്രൈവര്‍ക്കും പുറമെ രണ്ടുപേരും കൂടെ കാറില്‍ ഉണ്ടായിരുന്നു. നിസ്സാര പരുക്കേറ്റ ജോസഫിനെയും ഡ്രൈവറെയും തിരൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!