HomeNewsInitiativesCommunity Serviceവിദ്യാര്‍ഥികള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അലുമിനി അസോസിയേഷന്‍

വിദ്യാര്‍ഥികള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അലുമിനി അസോസിയേഷന്‍

masks-valanchery-alumni

വിദ്യാര്‍ഥികള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അലുമിനി അസോസിയേഷന്‍

വളാഞ്ചേരി: വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി അലുമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു.എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മാസ്‌ക്കുകള്‍ നല്‍കുക. 1000 വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാസ്‌ക്കുകളാണ് അലുമിനി അസോസിയേഷന്‍ നല്‍കുന്നത്.എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളെഴുതാനെത്തുന്ന അലുമിനി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.എന്‍ മുഹമ്മദലി വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി ഫാത്തിമകുട്ടി ടീച്ചര്‍ക്ക് മാസ്‌ക്കുകള്‍ കൈമാറി.ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ടി ഷീല ടീച്ചര്‍,അലുമിനിഭാരവാഹികളായ ഫൈസല്‍ തങ്ങള്‍,പ്രഭാകരന്‍,വി.പി.എം സാലിഹ്,റഷീദ് കിഴിശ്ശേരി,മുരളി എന്നിവര്‍ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!