HomeNewsPoliticsഎ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

aisf-kottakkal

എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

കുറ്റിപ്പുറം: AIYF കോട്ടക്കൽ മണ്ഡലം സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സ്വാതന്ത്ര്യ സദസ്സ് നടന്നു. പരിപാടിയുടെ ഭാഗമായി ഇപ്റ്റ ജില്ല പ്രസിഡന്റ്‌ ബാബു ഒലിപ്രം അവതരിപ്പിച്ച ഏകപാത്രനാടകം “പൗരത്വ ഗ്രഹണം” അരങ്ങേറി. സമ്മേളനത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിന്റെ സമ്മാനങ്ങൾ CPI കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്‌റഫലി കാളിയത്ത് കുട്ടികൾക്ക് വിതരണം ചെയ്തു.
aisf-kottakkal
AIYF ജില്ലാകമ്മിറ്റി അംഗം ജാനിഷ് ബാബു സംഗമം ഉദ്ഘാടനം ചെയ്തു. AIYF കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഷഫീക് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. DYFI നേതാവ് ADV. IV രതീഷ്, യൂത്ത് കോൺഗ്രസ്‌ നേതാവ് പ്രവീൺ പാഴൂർ, യൂത്ത് ലീഗ് നേതാവ് സഖാഫ് തങ്ങൾ, യുവകലാസാഹിതി ജില്ലാകമ്മിറ്റി അംഗം P.K വിജേഷ്, AIYF നേതാക്കളായ രാജേഷ് വലിയകുന്ന്, അയിഷാബി കുറ്റിപ്പുറം, രാധ കരുപറമ്പിൽ, നിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 8 ആം തീയ്യതി പ്രതിനിധി സമ്മേളനം നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!