HomeNewsAchievementsമുഹമ്മദ്‌ 
അബ്ദുറഹിമാൻ 
സാഹിബ്‌ അവാർഡ്‌ ആയിഷ 
സുൽത്താനക്ക്‌

മുഹമ്മദ്‌ 
അബ്ദുറഹിമാൻ 
സാഹിബ്‌ അവാർഡ്‌ ആയിഷ 
സുൽത്താനക്ക്‌

aisha-sultana

മുഹമ്മദ്‌ 
അബ്ദുറഹിമാൻ 
സാഹിബ്‌ അവാർഡ്‌ ആയിഷ 
സുൽത്താനക്ക്‌

മലപ്പുറം: മുഹമ്മദ്‌ അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റ്‌ നൽകുന്ന മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ അവാർഡിന്‌ ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന അർഹയായി. പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 23ന്‌ മലപ്പുറത്ത്‌‌ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചതിനും ഭീഷണി വകവയ്‌ക്കാതെ ദ്വീപുനിവാസികളുടെ ചെറുത്തുനിൽപ്പിന് കരുത്തേകിയതും പരിഗണിച്ചാണ്‌ അവാർഡ്‌. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ്‌ ചെയർമാൻ സി ഹരിദാസ്, സെക്രട്ടറി വീക്ഷണം മുഹമ്മദ്, ട്രഷറർ എം വിജയകുമാർ, കോ–-ഓഡിനേറ്റർ എം ശിവരാമൻ നായർ, ട്രസ്റ്റ് മെമ്പർ പി കെ കുഞ്ഞു ഹാജി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!