HomeNewsPoliticsഎം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും

എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും

keragramam-irimbiliyam

എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


ഇരിമ്പിളിയം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനിൽ കുമാർ മുമ്പാകെ അവതരിപ്പിച്ച ആവശ്യത്തിന് കൃഷി വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി. അടുത്ത ഊഴത്തിൽ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. എന്നാൽ തെങ്ങു കൃഷിയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതിയിൽ എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച്  പൊന്മള പഞ്ചായത്തിനെ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചത്. 
keragramam-irimbiliyam
‘കേരഗ്രാമം’ പദ്ധതിയിലും മണ്ഡലത്തെ  തുടർന്നും പരിഗണിക്കുമെന്നും എം.എൽ.എയുടെ ആവശ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം പഞ്ചായത്തിലെ ‘കേരഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു എം.എൽ.എയുടെ ആവശ്യവും മന്ത്രിയുടെ പ്രഖ്യാപനവും നടന്നത്.
Summary: agri minister agrees to abid hussain thangal mlas demands

No Comments

Leave A Comment