HomeNewsDisasterPandemicകോവിഡ്; കുറ്റിപ്പുറത്ത് ജൂൺ 15 കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ്; കുറ്റിപ്പുറത്ത് ജൂൺ 15 കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

kuttippuram-panchayath

കോവിഡ്; കുറ്റിപ്പുറത്ത് ജൂൺ 15 കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കുറ്റിപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണിനു പുറമെ പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. പോലീസുകാരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ റിസൾട്ട് അനിസരിച്ചായിരിക്കും തുടർന്നുള്ള തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗ തീരുമാനങ്ങൾ
• 14,15,16,17,18 എന്നീ വാർഡുകളിലെ കച്ചവട സ്ഥാപനങ്ങൾ കടകൾ രാവിലെ 9 മുതൽ 6 വരെ മാത്രം
• ഓഫീസുകളിൽ എത്തുന്ന പൊതു ജനങ്ങൾ രജിസ്റ്റർ ചെയ്യണം. ഈ രജിസ്റ്റർ സൂക്ഷിക്കും
• ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ തെരുവ് കച്ചവടം നിരോധിച്ചു
• കടകളിൽ റിബൺ കെട്ടി തിരിക്കണം
• പൊതു പരിപാടികൾക്ക് നിയന്ത്രണം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!