HomeNewsAccidentsരണ്ടത്താണിയിൽ പാൽ വണ്ടിയും ലോറിയും കൂട്ടിയിടിച്ച് അപകടം

രണ്ടത്താണിയിൽ പാൽ വണ്ടിയും ലോറിയും കൂട്ടിയിടിച്ച് അപകടം

randathani-accident-truck

രണ്ടത്താണിയിൽ പാൽ വണ്ടിയും ലോറിയും കൂട്ടിയിടിച്ച് അപകടം

മാറാക്കര: ദേശീയപാത 66ലെ രണ്ടത്താണിയിൽ വച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രണ്ടത്താണി ട്രസ്റ്റ് അശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. പാൽ വിതരണ വാഹനവും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ എടരിക്കോട് പൂഴിത്തറ മുഹമ്മദ് സാക്കിർ(35), പാലക്കാട് പടിഞ്ഞാറങ്ങാടി കുറുതവളപ്പിൽ ഇജാസ്(23), കുറുതവളപ്പിൽ ഷാഫിർ(32) എന്നിവരെ കോട്ടയ്ക്കൽ ആസ്റ്റർമിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
randathani-accident-truck
പുലർച്ചെ ആറിനാണ് രണ്ടത്താണി ടൗണിൽ അപകടമുണ്ടായത്. ഇതിനുതൊട്ടുമുമ്പ് ഒരുകിലോമീറ്റർ അകലെ അതിരുമടയിൽ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി പെരിയസ്വാമി(49), ചെനയ്ക്കൽ സ്വദേശി പൊന്നൻ(85) എന്നിവരെ കോട്ടയ്ക്കലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു മിനിലോറി. പാൽ കൊണ്ടുപോകുന്ന ഈ മിനിലോറിയും പച്ചക്കറി കയറ്റിയ മറ്റൊരുലോറിയുമാണ് രണ്ടത്താണി ടൗണിൽവെച്ച് കൂട്ടിയിടിച്ചത്. പരിക്കേറ്റ പെരിയസ്വാമിയെയും പൊന്നനെയും കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!