HomeNewsGeneralകോട്ടക്കൽ മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കോട്ടക്കൽ മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

abid-hussain-thangal-community-kitchen

കോട്ടക്കൽ മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകളിലും മാറാക്കര പഞ്ചായത്തിലെയും കമ്മ്യൂണിറ്റി കിച്ചണുകളിലായിരുന്നു എം.എൽ.എ ഇന്ന് സന്ദർശനം നടത്തിയത്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ കാര്യങ്ങൾ, വിഭവങ്ങളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങൾ, അതിഥി തൊഴിലാളികൾക്കൊരുക്കിയ സംവിധാനങ്ങൾ എനിവയെ കുറിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് വിഭവങ്ങൾ നൽകിയ ഉദാരമനസ്കരായ വ്യക്തികളെയും സംഘടനകളെയും കൂട്ടായ്മയോടെ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ഭക്ഷണം ഒരുക്കുന്ന കുടുംബശ്രീ അംഗങ്ങളെയും വിതരണത്തിന് നേതൃത്വം നൽകുന്ന സന്നദ്ധപ്രവർത്തകർ, വിവിധ തലങ്ങളിൽ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന സർക്കാർ ജീവനക്കാർ എന്നിവരെ എം.എൽ.എ അഭിനന്ദിച്ചു. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസർ, സാജിദ് മങ്ങാട്ടിൽ, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ അബ്ദുന്നാസർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂധനൻ, മുഹമ്മദലി പള്ളിമാളിൽ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, ഡോ എൻ.കെ മുജീബ് റഹ്മാൻ എന്നിവരുമായി വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി അവലോകനം ചെയ്യുകയും ചെയ്തു. കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തുന്നതിന് വലിയ തോതിലുൾല പ്രയത്നങ്ങളാണ് മുനിസിപ്പൽ പഞ്ചായത്ത് ഭരണസമിതികൾ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!