HomeNewsProtestസാമൂഹിക വിരുദ്ധർ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയത്  അപലപനീയം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയത്  അപലപനീയം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

mla-visits-neythalapurath-temple

സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയത്  അപലപനീയം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

എടയൂർ: സി.കെ. പാറ നെയ്തലപ്പുറത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയ സാമൂഹിക വിരുദ്ധരുടെ നടപടി അപലപനീയമാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. നാട്ടിലെ സൗഹൃദാന്തരീക്ഷം തകർത്ത് പരസ്പര സ്പർദ്ധയുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തിയവരെ കണ്ടെത്തി മാതൃകാ പരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
mla-visits-neythalapurath-temple
സാമൂഹിക വിരുദ്ധർ അതിക്രമങ്ങൾ നടത്തിയ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. സൈദലവി വി.ടി, ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ സി.സി, മണി കല്ലായി, മോഹനൻ പി.പി, കുട്ടൻ നായർ, വേലായുധൻ, പ്രദീപ്, ഗണേഷ്, കുഞ്ഞാലിക്കുട്ടി പി, യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!