മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

തവനൂർ: മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ചയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. മാസങ്ങൾ പിന്നിട്ടിട്ടും കുറച്ചു ഭാഗത്ത് മാത്രം കുഴിയടക്കാൻ എന്താണ് അധികൃതർ മടിക്കുന്നത് എന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. മദിരശ്ശേരി ഓഡിറ്റോറിയം കഴിഞ്ഞയുടനെയുള്ള കുത്തനെ ഉള്ള ഇറക്കവും അവിടെ റോഡിലുള്ള തകർച്ചയും ഉരുളൻ കല്ലുകളും ഇരുചക്ര യാത്രക്കാരെ നിരന്തരം അപകടത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് റോഡിന് ഫണ്ട് അനുവദിച്ചതിനാലാണ് നിലവിൽ റോഡ് നന്നാക്കാത്തതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ നിയമനടപടികൾ പൂർത്തിയാകുന്നത് വരെ റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്; ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
