എടയൂരിൽ അധ്യാപക സൗഹൃദ സംഗമം സംഘടിപ്പിച്ചു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അധ്യാപക സൗഹൃദ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ, പ്രീ-പ്രൈമറി അധ്യാപകർ, പാചക തൊഴിലാളികൾ, ആയമാർ, പി.ടി.എ പ്രസിഡന്റുമാർ, പഞ്ചായത്ത് എഡ്യുക്കേഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
DIET പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ വിരമിച്ച അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. കുറ്റിപ്പുറം ഉപജില്ല എ.ഇ.ഒ. രാജൻ മുഖ്യാതിഥിയായി. ഫറൂഖ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സലീം അധ്യാപകർക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു.

ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശരീഫ് മാസ്റ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മൈമൂന, ശ്രുതി, പഞ്ചായത്തംഗങ്ങളായ സുനിൽദാസ്, ബഷീർ മാവണ്ടിയൂർ, അസീസ് കോടിയിൽ, അലി അക്ബർ മാഷ്, അച്ചുതൻ മാഷ് (PEC കൺവീനർ), സുധീർ മാഷ്, സഞ്ജീദ് മാഷ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസ്സൻ മുളക്കൽ സ്വാഗതവും ഷിഫാന ഫസൽ നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ അധ്യാപകരുടെ വൈവിധ്യമാർന്ന കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
