പൊന്മള പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിന് ബസ് സമർപ്പിച്ചു

ചാപ്പനങ്ങാടി :പൊന്മള പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിന് എം.എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്ത് സമർപ്പിച്ചു. പൊന്മള പഞ്ചായത്ത് പ്രസിഡൻ്റ് വി.എ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം ഉപയോഗിച്ചാണ് ബഡ്സ് സ്കൂളിന് ബസ് നൽകിയത്. കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് നിന്ന് ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ജെ. ആർ സി, സ്കൗട്ട് വിദ്യാർത്ഥികളും ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്രയോടെ എം.എൽ എ യെ ഉദ്ഘാടനത്തിലേക്ക് വരവേറ്റു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വി മുഹമ്മദലി, ഫൗസിയ പെരുമ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാഹിദ യൂസഫ് , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നഫീസ മൂച്ചിക്കൽ,
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെപി നുസ്റത്ത് റഹ്മാൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ബഷീർ പൂളക്കൽ, നിസാർ മുല്ലപ്പള്ളി, സലീം കടക്കാടൻ, പഞ്ചായത്ത് സെക്രട്ടറി ഷിജു എൽ എൻ ,പി.ടി എ പ്രസിഡൻ്റ് സമീന പഞ്ചിളി , ഡോ. സുൽത്താൻ എന്നിവർ സംസാരിച്ചു. മെമ്പർമാരായ സാഹിറ പൊന്നേത്ത് , ടി.ടി റാഫി മാസ്റ്റർ, സുലൈഖ എൻ കെ, ഷഹല സുൽത്താനിയ , നാരായണൻകുട്ടി കെ, ഖദീജ പി , ശ്രീബു തെക്കേപ്പാട്ട് , ഫാരിഷ കല്ലു വളപ്പിൽ, സക്കീന സി, മുബശിറ മൻസൂർ , നുസ്റത്ത് പാന്തൊടി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
