HomeNewsTrafficAlertചെമ്പിക്കൽ റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിടുന്നു; യാത്രാ നിയന്ത്രണം നാളെ (25/09/2026) മുതൽ

ചെമ്പിക്കൽ റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിടുന്നു; യാത്രാ നിയന്ത്രണം നാളെ (25/09/2026) മുതൽ

railway-level-crossing-gate

ചെമ്പിക്കൽ റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിടുന്നു; യാത്രാ നിയന്ത്രണം നാളെ (25/09/2026) മുതൽ

തിരൂർ: റെയിൽവേ പാതയിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ചെമ്പിക്കൽ റെയിൽവേ ഗേറ്റ് വിവിധ ദിവസങ്ങളിലായി താൽക്കാലികമായി അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (PWAY) അറിയിച്ചു. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് ഗേറ്റ് അടച്ചിടുക.
ഗേറ്റ് അടച്ചിടുന്ന സമയക്രമം താഴെ നൽകുന്നു:
• 25/09/2026 (വെള്ളി): രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ.
• 26/09/2026 (ശനി): വൈകീട്ട് 5 മണി മുതൽ രാത്രി 12 മണി വരെ.
• 29/09/2026 (ചൊവ്വ) ഉച്ചയ്ക്ക് 2 മണി മുതൽ 05/10/2026 (തിങ്കൾ) രാവിലെ 10 മണി വരെ തുടർച്ചയായി അടച്ചിടും.
ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് പൂർണ്ണമായ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഈ റൂട്ടിലൂടെ കടന്നുപോകേണ്ട യാത്രക്കാരും വാഹന ഡ്രൈവർമാരും മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!