HomeNewsTrafficAlertകഞ്ഞിപ്പുരയിൽ എൻട്രി അല്ല, എക്സിറ്റ് തന്നെ; തകർന്ന സ്പ്രിങ്ങ് പോസ്റ്റുകൾ പകരം പുതിയവ സ്ഥാപിച്ച് അധികൃതർ

കഞ്ഞിപ്പുരയിൽ എൻട്രി അല്ല, എക്സിറ്റ് തന്നെ; തകർന്ന സ്പ്രിങ്ങ് പോസ്റ്റുകൾ പകരം പുതിയവ സ്ഥാപിച്ച് അധികൃതർ

Kanjippura-nh-66-exit

കഞ്ഞിപ്പുരയിൽ എൻട്രി അല്ല, എക്സിറ്റ് തന്നെ; തകർന്ന സ്പ്രിങ്ങ് പോസ്റ്റുകൾ പകരം പുതിയവ സ്ഥാപിച്ച് അധികൃതർ

വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറ വയഡക്റ്റ് കഴിഞ്ഞ ഉടൻ കരിപ്പോളിൽ ഉണ്ടായിരുന്ന വിടവ് ഇനി സർവീസ് റോഡിലേക്കുള്ള പ്രവേശനത്തിന് മാത്രമാകും. ഇവിടെ വാഹന ഗതാഗതം നിയന്ത്രിക്കാൻ വേണ്ടി സ്ഥാപിച്ച ഓറഞ്ച് നിറത്തിലുള്ള സ്പ്രിങ് പോസ്റ്റുകൾ പുതിയത് സ്ഥാപിച്ചു. നേരെത്തെ ഉണ്ടായിരുന്നവ വാഹനങ്ങൾ ഹൈവേയിലേക്ക് സർവീസ് റോഡിൽ നിന്ന് പ്രവേശിച്ചതിനെ തുടർന്ന് തകർന്നിരുന്നു. ഒരേ വഴിയിലൂടെ ദേശീയപാതയിലേക്കും തിരിച്ച് സർവീസ് റോഡിലേക്കും പ്രവേശിക്കുന്ന രീതി ആയിരുന്നു ഡ്രൈവർമാർ ഇവിടെ അവലംബിച്ചിരുന്നത്.ഇതിനോടനുബന്ധിച്ച് തന്നെ ക്യാമറയും സ്ഥാപിച്ചതോടെ എക്സിറ്റ് വഴി എൻട്രി നടത്തുന്നവർക്ക് വൻ പിഴയാണ് കാത്തിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!