HomeNewsCrimetrafficവളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്: സംയുക്ത പരിശോധന നടത്തി

വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്: സംയുക്ത പരിശോധന നടത്തി

Traffic-regulatory-inspection-valanchery

വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്: സംയുക്ത പരിശോധന നടത്തി

വളാഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി.നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി,ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ വി ഉണ്ണി കൃഷ്ണൻ,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, നോർത്ത് സോൺ ട്രാഫിക് എസ് പി എം.ആർ മധുബാബു,ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് പി സുബിൻ,സയന്റിസ്റ്റ് മാരായ ഡോ.ഗൗതം സാരംഗ്,പി പി ശി ജിത്ത്,വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ ആർ രജ്ജിത്ത്,കോട്ടക്കൽ മോട്ടോർ വൈക്കിൾ ഇൻസ്‌പെക്ടർ എം വി സജീഷ്,കുറ്റിപ്പുറം പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയർ എം ശംസുദ്ധീൻ,വളാഞ്ചേരി എസ്.ഐ എ കെ ഫിറോസ്,ഡി സി ആർ പി എസ്.ഐ സേവിയർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന സംഘടിപ്പിച്ചത്. വളാഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഗതാഗത തടസ്സങ്ങൾ, അനധികൃതമായ പാർക്കിംഗ്,അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വസ്തുക്കൾ തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായാണ് സംയുക്ത പരിശോധന.വളാഞ്ചേരി ടൗണിലെ ഗതാഗത പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ നടപടികൾ പുരോഗമിക്കുകയാണ്. പരിശോധനയിൽ കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കൗൺസിലർമാരായ നൗഫൽ പാലാറ,യു മുജീബ് റഹ്മാൻ,പൊതു പ്രവർത്തകരായ സലാം വളാഞ്ചേരി,രാജൻ മാസ്റ്റർ എന്നിവരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!