കുറ്റിപ്പുറത്ത് ഭക്ഷണശാലയിലെ കൂട്ടയടി; 5 പേർക്കെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറത്തെ പ്രശസ്തമായ ‘ചോറും മീനും’ ഹോട്ടലിൽ ഉണ്ടായ കൂട്ടയടിയുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. വൈരംകോട് സ്വദേശികളായ അഞ്ച് പേർക്കെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ വിലയെച്ചൊല്ലി ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കം പിന്നീട് വൻ അടിപിടിയിൽ കലാശിച്ചു.ബഹളം തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെ പ്രതികൾ ക്രൂരമായി മർദിച്ചതായാണ് പരാതി. മർദനത്തിൽ ഹോട്ടൽ ജീവനക്കാരുടെ ചുണ്ട്, താടിയെല്ല്, കണ്ണ് എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികൾ മുൻപും ഈ ഹോട്ടലിൽ വന്ന് സമാനമായ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഹോട്ടലുടമ പോലീസിനോട് വ്യക്തമാക്കി. ഹോട്ടലുടമയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
