ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി നഗരസഭയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ
ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.കൃഷിഭവനിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേർസൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്‌തു.ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. PFMBY- കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് ,അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ, പി എം കിസാൻ EKYC എന്നീ വിഷയങ്ങളിൽ കർഷകർക്ക് ക്ലാസ്സ് നൽകുകയും.
പച്ചക്കറി തൈകൾ ,ചെണ്ടുമല്ലി തൈകൾ,ഓർക്കിഡ് ,ആന്തൂറിയും ,തെങ്ങിൻ തൈകളുടെ വിപണനവും നടത്തി.
കൃഷി ഓഫീസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷാജി മോൾ പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ.കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ,ഷാഫി എന്ന മുത്തു,ഹർഷ സന്തോഷ്,രാജൻപരപ്പിൽ,റഹ്‌മാബി, അബ്ദുൽ റസാഖ് കൂരിപറമ്പിൽ,സിദ്ധീഖ് ഹാജി കാലൊടി,സക്കീന,കെ.പി നസീറ,സുലൈഖ കാരക്കാടൻ,അജിത കൃഷ്ണൻ,ജയ സദാനന്ദൻ,കുടുംബശ്രീ സിഡി എസ് ചെയർപേഴ്സൺ ഹൈറുന്നീസ്സ,കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി പി അബ്ദു റഹിമൻ,ഷംസു പാറക്കൽ, കെ കെ ഉമ്മർ ബാവ,അബ്ദുൽ അസീസ് കെ എം, ബീരാൻ കെ, ശശികല കെ ടി, സരിത, ഹൈരുന്നിസ സി ഡി സ്, അബ്ദുൽ ഖാദർ, കൃഷ്ണകുമാർ, ടി കുഞ്ഞാലവി, കെ ടി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
