HomeNewsTrafficകുറ്റിപ്പുറം ടൗണിലെ എഫ്.സി.ഐ വാഹന പാർക്കിങ്: അടിയന്തരമായി മാറ്റാൻ പഞ്ചായത്ത് നോട്ടീസ്

കുറ്റിപ്പുറം ടൗണിലെ എഫ്.സി.ഐ വാഹന പാർക്കിങ്: അടിയന്തരമായി മാറ്റാൻ പഞ്ചായത്ത് നോട്ടീസ്

Kuttippuram-Bus-stand

കുറ്റിപ്പുറം ടൗണിലെ എഫ്.സി.ഐ വാഹന പാർക്കിങ്: അടിയന്തരമായി മാറ്റാൻ പഞ്ചായത്ത് നോട്ടീസ്

കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) വാഹനങ്ങൾ സ്ഥിരമായി നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്ത് അധികൃതർ രംഗത്ത്. ടൗണിലെ ഗതാഗതക്കുരുക്കും ശുചിത്വപ്രശ്നങ്ങളും കണക്കിലെടുത്ത്, ഈ വാഹനങ്ങൾ അടിയന്തരമായി ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എഫ്.സി.ഐ അസിസ്റ്റന്റ് മാനേജർക്ക് കത്ത് നൽകി.കഴിഞ്ഞ മേയ് 26-ന് ചേർന്ന പഞ്ചായത്ത് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. യോഗത്തിലെ 34-ാം നമ്പർ തീരുമാനപ്രകാരം, എഫ്.സി.ഐ ഗോഡൗണിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്വന്തം നിലയിൽ സംവിധാനം ഒരുക്കാൻ എഫ്.സി.ഐ അധികൃതർ ബാധ്യസ്ഥരാണെന്ന് പഞ്ചായത്ത് ചൂണ്ടിക്കാട്ടി.വലിയ വാഹനങ്ങൾ ടൗണിൽ സ്ഥിരമായി പാർക്ക് ചെയ്യുന്നത് കാരണം ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നതായും പരാതിയുണ്ട്. കൂടാതെ, വാഹനങ്ങൾ മാറ്റിയിടാത്തതിനാൽ ടൗണിലെ ശുചീകരണ തൊഴിലാളികൾക്ക് ഈ ഭാഗം വൃത്തിയാക്കാൻ സാധിക്കുന്നില്ല. ടൗണിന്റെ ശുചിത്വത്തെയും ഭംഗിയെയും ഇത് സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ.വാഹനങ്ങൾ ഉടൻ തന്നെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മാറ്റിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നാണ് പഞ്ചായത്ത് നൽകുന്ന സൂചന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!