HomeNewsEducationAdmissionകാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം

കാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം

Calicut-University

കാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം

തേഞ്ഞിപ്പലം: 2026 – 27 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ, മാർത്തോമ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സുൽത്താൻബത്തേരി എന്നിവിടങ്ങളിലേ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്. , എം.പി.എഡ്. പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കുള്ള കായിക ക്ഷമതാ പരീക്ഷ ജൂൺ 17-ന് നടത്തും. പരീക്ഷക്ക് ഹാജരാവുന്നവർ അപേക്ഷയുടെ പകർപ്പ്, ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ്‌ടു, ഡിഗ്രി) അസൽ സ്പോർട്സ് അച്ചീവ്‌മെന്റ് സർഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എല്ലാത്തിന്റെയും ഓരോ പകർപ്പും), 3 പാസ്പോട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം രാവിലെ 09.00 മണിക്ക് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 9744252229, 9747398657._


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!