HomeNewsAgricultureകൃഷി നാശം; വളാഞ്ചേരി നഗരസഭാ പരിധിയിൽ 8 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കൃഷി നാശം; വളാഞ്ചേരി നഗരസഭാ പരിധിയിൽ 8 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

Wild-boar-shot-valanchery-municipality-june-2026

കൃഷി നാശം; വളാഞ്ചേരി നഗരസഭാ പരിധിയിൽ 8 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

വളാഞ്ചേരി: നഗരസഭാ പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യാപകമായ കൃഷിനാശത്തിനും കാരണമായിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ ഷൂട്ടർമാരുടെ നേതൃത്വത്തിലായിരുന്നു കാട്ടുപന്നി വേട്ട നടന്നത്. വിവിധ വാർഡുകളിൽ നിന്നായി എട്ട് കാട്ടുപന്നികളെയാണ് സംഘം വെടിവെച്ചു വീഴ്ത്തിയത്. കഴിഞ്ഞ കുറേക്കാലമായി വളാഞ്ചേരി നഗരസഭയിലെ വിവിധ മേഖലകളിൽ കാട്ടുപന്നശല്യം രൂക്ഷമായിരുന്നു. രാത്രികാലങ്ങളിൽ മാത്രമല്ല, പകൽ സമയങ്ങളിൽ പോലും പന്നിക്കൂട്ടങ്ങൾ കൂട്ടത്തോടെയിറങ്ങി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും നാട്ടുകാർക്ക് ഭീക്ഷണി സൃഷ്ടിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് നഗരസഭ കർശന നടപടിയിലേക്ക് കടന്നത്. എംപാനൽ ചെയ്യപ്പെട്ട ലൈസൻസുള്ള ഷൂട്ടർമാരുടെ സംഘമാണ് നഗരസഭയിലെ വിവിധ വാർഡുകളിൽ നഗരസഭ ജീവനക്കാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. പന്നി ശല്യം ഏറ്റവും രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ചും പ്രേത്യകം പരിശോധന നടത്തുകയും ചെയ്തു. വെടിവെച്ചു കൊന്ന പന്നികളെ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മണ്ണെണ്ണയൊഴിച്ച് സുരക്ഷിതമായി സംസ്കരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!