പ്ലസ് ടു വിന് ശേഷം ഇനിയെന്ത്; കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും ഈഗിൾസ് ഇൻസ്ടിട്യൂറ്റ് ഓഫ് മാനേജ്മെൻ്റിൻ്റേയും സംയുക്തഭിമുഖ്യത്തിൽ പ്ലസ് ടു വിന് ശേഷം ഇനിയെന്ത് എന്ന ആശയത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിസംഘടിപ്പിച്ച സെമിനാർ നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ് കെ.വി.എം കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ 100 ലതികം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി.മാറുന്ന ലോകത്തെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സാധ്യതകളെ ഉപയോഗപെടുത്തണമെന്ന് സബ്കളക്ടർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ രാജൻ പരപ്പിൽ,സാജിത ടീച്ചർ,പി.പി യഹ്യ എന്നിവർ സംസാരിച്ചു.
സെമിനാറിന്റെ ഭാഗമായി രണ്ട് സെഷനുകളിലായി പ്രമുഖ കരിയർ ഗൈഡൻസ് കൺസൾട്ടന്റ് സിബിൻ ഫ്രാൻസിസ്,കൊമേഴ്സ് കരിയർ വിദഗ്ധൻ എം.ടി. അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസെടുത്തു.
വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണ നൽകുന്നതിനായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
