എടയൂർ മൂന്നാക്കൽ പള്ളിറോഡിൽ തെരുവ് നായയുടെ ആക്രമണം; സ്ത്രീക്ക് പരിക്ക്

എടയൂർ: എടയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മൂന്നാക്കൽ പള്ളിറോഡിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. മൂന്നാക്കൽ പള്ളിറോഡ് സ്വദേശി മച്ചിഞ്ചേരി തുമ്പിൽ കദീജയ്ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന് സമീപമുള്ള കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ വെച്ചാണ് തെരുവ് നായ ആക്രമണം നടത്തിയത്. പരിക്കേറ്റ കദീജയെ നാട്ടുകാർ ഉടൻ തന്നെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി തിരൂരിലേക്ക് മാറ്റുകയും ചെയ്തു. കടിച്ച തെരുവ് നായയെ കണ്ടെത്തുന്നതിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
